നക്ഷത്ര വൃക്ഷങ്ങള്‍ - 17. ഇലഞ്ഞി


നക്ഷത്രം: (അനിഴം)
ശാസ്ത്ര നാമം: Mimusops Elengi Linn
സംസ്കൃത നാമം: കാരസ്കര
ഔഷധ യോഗ്യ ഭാഗങ്ങള്‍ : പഴം, പൂവ്, പൂവില്‍ നിന്നെടുക്കുന്ന തൈലം, കുരുവില്‍നിന്നെടുക്കുന്ന തൈലം, മരത്തിന്‍റെപട്ട

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • ഇലഞ്ഞിപ്പഴത്തിന്‍റെകാമ്പ് അര്‍ശസ്സിന് നല്ല ഒരു ഔഷധമാണ്.
  • ഇലഞ്ഞിക്കുരുപ്പരിപ്പ് മുലപ്പാലില്‍ അരച്ച് നസ്യം ചെയ്താല്‍ സന്നി(ശന്നി) മാറും.
  • ഇലഞ്ഞിത്തൊലിക്കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വൈറല്‍ പനി മാറും

ശ്രദ്ധിക്കുക: ഇലഞ്ഞിക്കുരുവിന്‍റെപരിപ്പ് വിഷമുള്ളതാണ്.അത് ചവച്ചിറക്കിയാല്‍ ഛര്‍ദ്ദിയും അതിസാരവുമുണ്ടാകും. കടുക്കാത്തോട്, താന്നിക്കാത്തോട്, നെല്ലിക്കാത്തോട് എന്നിവ കഷായം വെച്ച് കഴിക്കലാണ് പ്രതിവിധി. കരിക്കിന്‍വെള്ളം, കാടിവെള്ളം ഇവയിലേതെങ്കിലും കുടിക്കുന്നതും നല്ലതാണ്.

ലിസ്റ്റിലേക്ക് തിരിച്ചു പോകുക