ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ...
തുടര്‍ന്നു വായിക്കുകയോഗ ഇന്ന് ലോകപ്രസിദ്ധമായി കഴിഞ്ഞിരിക്കുന്നു. യോഗ ചെയ്യുന്നവരും ഇന്നത്തെ കാലത്ത് കൂടിവരുകയാണ്.
ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങള്‍ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ.
സ്ഥിരമായി യോഗ ചെയ്യുന്നതുവഴി ബ്ലഡ് പ്രഷര്‍ സാധാരണഗതിയിലാകുക, മനസംഘര്‍ഷം കുറയ്ക്കുക, ശരീരഭാരവും കൊളസ്ട്രോളും കുറയ്ക്കുക തുടങ്ങിയവ സാധ്യമാകും.
എന്നാല്‍ ശരിയായ രീതിയിൽ യോഗ ചെയ്യുന്നതിന് പലർക്കും അറിയില്ല.
ഇത് ജീവിതത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത് പലപ്പോഴും ഇനി യോഗ ചെയ്യണ്ട എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.
അതുകൊണ്ട് തന്നെ ജീവിതത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച് ചിന്തിക്കാതെ പലപ്പോഴും പ്രതിസന്ധിയിൽ ആക്കുന്നവരാണ് പലരും.
പലപ്പോഴും യോഗ ചെയ്യാൻ ശ്രമിക്കുന്നവർക്ക് ആദ്യം വേണ്ടത് നല്ല ഏകാഗ്രതയാണ്. എന്നാൽ പലപ്പോഴും ഇത് ഇല്ലാതെ വരുന്നു. ആദ്യമായി
ചെയ്യുമ്പോൾ കുറച്ച് ദിവസം ഈ പ്രശ്നം നിങ്ങൾ അനുഭവിക്കേണ്ടതായി വരുന്നു. മാത്രമല്ല ഇത്തരക്കാരുടെ മനസ്സിലൂടെ പലവിധ ചിന്തകളും
അപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ മനസ്സിനെ ഏകാഗ്രമാക്കുന്നതിന് വേണ്ടി ആദ്യം ശ്രമിച്ചു കൊണ്ടേ ഇരിക്കണം.
സ്ഥിരമായി യോഗ ചെയ്താല്‍ ആരോഗ്യം നിറഞ്ഞ ദുര്‍മേദസില്ലാത്ത ശരീരം സ്വന്തമാക്കാം. അതിനെല്ലാമുപരിയായി മനശാന്തിയും നേടാം. യോഗയിലെ ശ്വസസസംബന്ധവും, മറ്റുള്ള ആസനങ്ങളും തലച്ചോറിന് ഉണര്‍വ്വ് നല്കും. തലച്ചോറിന്‍റെ ഇരു വശങ്ങളും സജീവമാക്കപ്പെടുന്നത് വഴി കൂടുതല്‍ ബുദ്ധിപരമായ പുരോഗതിയുണ്ടാകും. ചിന്തയും, പ്രവര്‍ത്തനവും തമ്മിലുള്ള ഒരു ബാലന്‍സിങ്ങ് ഇത് വഴി നിങ്ങള്‍ക്ക് അറിയാനാകും.
ആരോഗ്യമെന്നത് രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല, മനസും വികാരങ്ങളും സന്തുലിതമാക്കപ്പെട്ട ഒരു നിലയാണ്. യോഗ സ്ഥിരമായി ചെയ്യുന്നത്
വഴി എല്ലാത്തരത്തിലുമുള്ള ആരോഗ്യം നേടുകയും, രോഗങ്ങളെ അകറ്റി നിര്‍ത്തി ഊര്‍ജ്ജസ്വലമായും, സന്തോഷമായും കഴിയാനാവും.
വിവിധ രീതിയിലുള്ള പോസുകളും, ശ്വസനക്രിയകളും വഴി യോഗ രക്തചംക്രമണത്തെ സജീവമാക്കും. നല്ല രീതിയിലുള്ള രക്തചംക്രമണം വഴി
ഓക്സിജനും മറ്റ് ന്യൂട്രിയന്റ്സും ശരീരത്തിലെല്ലായിടത്തും എത്തുകയും അത് വഴി ആരോഗ്യമുള്ള അവയവങ്ങളും, തിളക്കമുള്ള ചര്‍മ്മവും
ലഭിക്കുകയും ചെയ്യും. പല യോഗസനങ്ങളും ശ്വാസം അല്പസമയം ഉള്ളില്‍ പിടിച്ച് നിര്‍ത്തുന്നവയാണ്. ഇത് ഹൃദയത്തേയും, ധമനികളേയും
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. രക്തയോട്ടം കൂട്ടി ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് തടയാനും, ഹൃദയാരോഗ്യം
നിലനിര്‍ത്താനും സഹായിക്കും. ശാരീരിക വേദനകളെ അകറ്റാന്‍ യോഗ ചെയ്യുന്നത് ഉത്തമമാണ്. പുറം വേദനയും, സന്ധികളിലുള്ള
വേദനയുമകറ്റാന്‍ യോഗ സഹായിക്കും. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കുണ്ടാകുന്ന നടുവേദന മാറാന്‍ യോഗ ഏറെ സഹായകരമാണ്.
തെറ്റായ രീതിയിലുള്ള ഇരുപ്പുമൂലം ശരീരഭാഗങ്ങള്‍ക്കുണ്ടാക്കുന്ന വേദനക്കും യോഗ വഴി ശമനം ലഭിക്കും.
ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ...
തുടര്‍ന്നു വായിക്കുകകേരളത്തിൽ നിലനിന്നിരുന്ന ആയോധന വിദ്യകൾ അഭ്യസിപ്പിച്ചിരുന്ന സ്ഥലമാണ് കളരി. മർമ്മവിദ്യകൾ...
തുടര്‍ന്നു വായിക്കുകകേരളത്തിലുടനീളം പല വിഷയങ്ങളില്‍ സ്വാമിജി നടത്തിയ പ്രഭാഷണങ്ങളില്‍ നിന്നും ക്ലാസ്സുകളില്‍ നിന്നും..
തുടര്‍ന്നു വായിക്കുകപുരാണങ്ങളെയും, ആയുര്‍വേദത്തെയും, സാമൂഹിക വിഷയങ്ങളെയും ആധാരമാക്കി സ്വാമിജി നടത്തിയ...
തുടര്‍ന്നു വായിക്കുക