നക്ഷത്ര വൃക്ഷങ്ങള്‍ - 5. കരിങ്ങാലി


നക്ഷത്രം: (മകയിരം)
ശാസ്ത്ര നാമം: Acacia catechu (l.) Willd.
സംസ്കൃത നാമം: ഖദിര, ഗായത്രീ, കണ്ടകീ
ഔഷധ യോഗ്യ ഭാഗങ്ങള്‍ : കാതല്‍, തണ്ട്, പൂവ്

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • വാതജമായ കാസം കരിങ്ങാലിക്കാത്ത് (കാറ്റച്ചു) ഒരു ഗ്രാം ഒരൗണ്‍സ് തൈരില്‍ കഴിച്ചാല്‍ ശമിക്കും.
  • പഴകിയ വൃണങ്ങളില്‍, കരിങ്ങാലിക്കാത്ത്, തുരിശ് ഇവ പഴവെളിച്ചെണ്ണ ചേര്‍ത്ത് പുരട്ടിയാല്‍ മാറും.
  • കരിങ്ങാലിക്കാത്തും നീറയും ചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.