നക്ഷത്ര വൃക്ഷങ്ങള്‍ - 8. അരയാല്‍/ ബോധിവൃക്ഷം


നക്ഷത്രം: (പൂയം)
ശാസ്ത്ര നാമം: : Ficus religiosa linn.
സംസ്കൃത നാമം: പിപ്പല:, അശ്വത്ഥ:, ബോധിദ്രുമ:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : ഇല, കായ(കുരു), മൊട്ട്, പട്ട, വേരിന്മേല്‍തൊലി, കറ

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • അരയാലിന്‍റെ പഴുത്ത ഇല അരച്ചു കഴിച്ചാല്‍ ഛര്‍ദ്ദി മാറും.
  • പഴുത്ത കായ കഴിച്ചാല്‍ അരുചി മാറും.
  • അരയാല്‍ത്തൊലി കത്തിച്ച് ചാരം വെള്ളത്തില്‍ കലക്കി തെളി ഊറ്റി കുടിച്ചാല്‍ എക്കിട്ടം മാറും.
  • തളിരില അരച്ചു കഴിച്ചാല്‍ പിത്തവും വയറിളക്കവും മാറും.