അക്യുപങ്ചർ / അക്യുപ്രെഷര്‍ പഠനം

അക്യുപങ്ചർ ഒരു ബദൽ ചികിത്സാരീതിയാണ്, അക്യുപങ്ചർ എന്ന വാക്കിൻറെ അർത്ഥം, സൂചി കൊണ്ടുള്ള കുത്തൽ എന്നാണ്. വ്യത്യസ്ത തത്ത്വചിന്തകളിൽ നിന്ന് ഉത്ഭവിച്ച അക്യൂപങ്‌ചർ വേരിയന്റുകളുടെ ഒരു ശ്രേണിതന്നെയുണ്ട്. അക്യൂപങ്‌ചർ സാധാരണയായി മറ്റ് ചികിത്സാരീതികളുമായി ചേർത്ത് മാത്രമേ ഉപയോഗിക്കാറുള്ളൂ ഈ ചികിത്സാരീതി പുരാതനകാലത്ത് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കു വന്നുവോ, അതോ ഇവിടെ നിന്നും ചൈനയിലേക്കു പോയോ എന്നു അസന്ദിഗ്ദ്ധമായി പറയുന്നതിനു വേണ്ട തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ഇന്നു നാം ചൈനീസ് അക്യുപങ്ചർ എന്നു കരുതുന്ന ചികിത്സാരീതിയോട് വളരെയേറെ സാമ്യമുള്ള ഒരു സമ്പ്രദായം, പാരമ്പര്യമുള്ള സിദ്ധവൈദ്യത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെയുള്ള ഒരു ചികിത്സാസമ്പ്രദായത്തെയും, ശരീരത്തിലെ വിവിധ മെരീഡിയനുകളേയും മറ്റും ചിത്രങ്ങളോടു കൂടി പ്രതിപാദിക്കുന്ന പ്രാചീനഗ്രന്ഥങ്ങൾ തഞ്ചാവൂരിലെ രാജാ സർഫോജി മ്യൂസിയത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

അക്യുപങ്ചർ ചികിത്സയിൽ ശരീരത്തിലെ വിവിധ ഭാഗങ്ങളിലൂടെയായി ഊർജ്ജം/പ്രാണൻ സഞ്ചരിക്കുന്ന മെരീഡിയനുകൾ വിവരിക്കുന്നുണ്ട്. ഇതിനു പിങ്ങ്ള, സുഷുമ്‌ന മുതലായ പാതഞലീയോഗസൂത്രത്തിലെ യോഗാസന സ്ഥാനങ്ങളുമായി സാമ്യമുണ്ട് എന്നുള്ളത് കൊണ്ടുമാത്രമാണ് ഇങ്ങനെയൊരു പരാമർശം. ശരീരത്തിലെ നിർദ്ദിഷ്ടസ്ഥാനങ്ങളിൽ പ്രത്യേകതരത്തിലുള്ള സൂചികൾ കുത്തിയിറക്കി പ്രാണോർജ്ജ സഞ്ചാര ക്രമീകരണം നടത്തി സർവ്വ രോഗങ്ങളെയും ചികിത്സിക്കാമെന്നാണ് അക്യുപങ്ചർ ചികിസ്താരീതി പരാമർശിക്കുന്നത്.

ആരോഗ്യ സംരക്ഷണത്തിനും രോഗമുക്തിക്കും സഹായകമായ ലളിതവും പാർശ്വ ഫലങ്ങൾ ഇല്ലാത്തതും ചെലവ് കുറഞ്ഞതും ഏവർക്കും സ്വായത്തമാക്കാവുന്നതും ആയ ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനയായ തിരുവനന്തപുരം ശാന്തിഗ്രാം നടപ്പാക്കുന്ന ജനകീയ പരിപാടിയുടെ ഭാഗമായാണ് ആവശ്യമുള്ളവര്‍ക്ക് ഇത്തരം ക്ലാസുകള്‍ ലഭ്യമാക്കുന്നത്.