പഠന ക്ലാസ് - വേദങ്ങള്‍

വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് – ഭാരതീയമായ അറിവിനെ ദൈവത്തിന്‍റെ സ്വന്തം നാട്ടുകാര്‍ക്ക് പുന: പരിചയപ്പെടുത്തുന്നതിനായി കേരളത്തിലുടനീളം സഞ്ചരിച്ച് പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും നടത്തി. വേദങ്ങളെ കുറിച്ച് കൂടുതല്‍ അറിവ് ലഭിക്കണമെന്ന് ആഗ്രഹമുള്ള സാധാരണക്കാര്‍ക്കായി, കൂടുതല്‍ അറിവുകളും പഠന ക്ലാസ്സുകളും ലഭ്യമാകുകയാണിവിടെ.