പഠന ക്ലാസ് - ഗൃഹവൈദ്യം


ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം. ആയുർവേദത്തിൽ ഉപയോഗിക്കുന്ന പല മരുന്നുകളും ആധുനികമായ ലബോറട്ടറി സംവിധാനങ്ങളുടെ സഹായത്താൽ ആധുനിക വൈദ്യശാസ്ത്രത്തിനും സമ്മതമായ നിലയിലുള്ള ഫലപ്രദമായ ഔഷ്ധങ്ങളായി മാറ്റാൻ കഴിയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ചരകസംഹിത. ഇതുവരെ ലഭിച്ചിട്ടുള്ളവയിൽവച്ച്‌ ഏറ്റവും പ്രാചീനമായ ആയുർവേദഗ്രന്ഥമാണ്‌ ചരകം. ആത്രേയ പുനർവസുവിന്റെ ശിഷ്യനായ അഗ്നിവേശൻ ഗുരുവചനങ്ങളെ സംഹിതയാക്കിയെന്നും അതിനെ പിന്നീട്‌ ചരകൻ പ്രതിസംസ്‌കരിച്ചുവെന്നും ക്രമേണ നഷ്‌ടപ്പെട്ട അതിലെ പല ഭാഗങ്ങളും ദൃഢബലൻ കൂട്ടിച്ചേർത്തു പൂരിപ്പിച്ചുവെന്നും അങ്ങനെ രൂപാന്തരം പ്രാപിച്ച അഗ്നിവേശ സംഹിതയാണ്‌ ഇന്ന്‌ പ്രചാരത്തിലിരിക്കുന്ന ചരകസംഹിതയെന്നും പറയപ്പെടുന്നു. കായചികിത്സയ്‌ക്കാണ്‌ ഇതിൽ പ്രാധാന്യം. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരീരസ്ഥാനം, ഇന്ദ്രിയസ്ഥാനം, ചികിത്സാസ്ഥാനം, കല്‌പസ്ഥാനം, സിദ്ധിസ്ഥാനം എന്നിങ്ങനെ എട്ടുവിഭാഗങ്ങളിലായി 120 അധ്യായങ്ങൾ ഇതിലുണ്ട്‌.



പാരമ്പര്യ / നാട്ടുവൈദ്യ / ഗൃഹ വൈദ്യ കോഴ്സില്‍ 250 മണിക്കൂര്‍ പഠന ക്ലാസ്സുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്കും ക്ലാസുകള്‍ക്കും ബന്ധപ്പെടുക

പ്രയോജനപ്രദമായ ചില ഗൃഹവൈദ്യ പ്രയോഗങ്ങള്‍

തുടക്കമാണെങ്കില്‍ പ്രമേഹം മാറാന്‍ മുക്കുറ്റി അരച്ച് നെല്ലിക്കാ വലുപ്പത്തില്‍ പാലില്‍ കഴിച്ചാല്‍ മതി. എത്ര മാരകമായ പ്രമേഹം ആണെങ്കിലും മുക്കുറ്റി കൊണ്ട് മാറും.

സര്‍വ്വരോഗസംഹാരിയായ മുക്കുറ്റി മഴക്കാലത്ത് മാത്രമേ കിട്ടുകയുള്ളൂ. മഞ്ഞുകാലത്ത് തീരെ കിട്ടില്ല. സീസണില്‍ പറിച്ച് മോദകമായോ, ഗുളമായോ സൂക്ഷിച്ച് വെച്ചാല്‍ മറ്റു കാലങ്ങളില്‍ ഉപയോഗിക്കാം.

മുള, കൊട്ടത്തേങ്ങ, ചെറുകടലാടി, കരിഞ്ജീരകം എന്നിവ സമം എടുത്ത് 60 ഗ്രാം ആക്കി 12 ഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ ഒന്നര ഗ്ലാസ്സായി വറ്റിച്ചു മൂന്നു നേരം കഴിച്ചാല്‍ അര്‍ശസ് പൂര്‍ണ്ണമായും സുഖപ്പെടും.

ഉങ്ങ്, പുങ്ക്, പുങ്ങ്, പൊങ്ങ് (Pongamia pinnata) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഔഷധസസ്യത്തിന്‍റെ ഇല പറിച്ച് അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യസ്ഫുടം ചെയ്ത് പുരട്ടുക.

ഉങ്ങിന്‍റെ ഇല അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കിയെടുക്കുക. ഈ എണ്ണ പുരട്ടുന്നത് സോറിയാസിസ് മാറാന്‍ സഹായകമാണ്.

തലേദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. (ജലദോഷം ഉള്ളപ്പോള്‍ ഈ പ്രയോഗം പാടില്ല).

പനിക്കൂര്‍ക്കയുടെ [COLEUS AROMATICUS] ഇല ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് കവിള്‍ക്കൊണ്ടാല്‍ വായ്‌പ്പുണ്ണ് മാറും.

പല്ലുവേദനച്ചെടിയുടെ അഞ്ചു പൂവും, കുടവന്റെ അഞ്ച് ഇലയും ചേര്‍ത്ത് അഞ്ചു മിനിറ്റ് നേരം വായില്‍ ഇട്ടു ചവയ്ക്കുക. പല്ലുവേദനയ്ക്ക് ആശ്വാസം കിട്ടും.

ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ മാറും.
ഗര്‍ഭിണികള്‍ കഴിക്കരുത്.

തുമ്പ സമൂലം കഷായം – 60 ഗ്രാം തുമ്പ 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്‌ ഒന്നര ഗ്ലാസ് ആയി വറ്റിച്ച് – അര ഗ്ലാസ്‌ വീതം മൂന്നു നേരം കഴിക്കുക. വയറ്റിലെ അള്‍സര്‍ സുഖപ്പെടും.

കൂവളത്തിന്‍റെ പിഞ്ചുകായയുടെ മജ്ജ ഒരു ടീസ്പൂണ്‍ എടുത്ത്, അതില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കഴിച്ചാലും വയറ്റിലെ അള്‍സര്‍ പൂര്‍ണ്ണമായും സുഖപ്പെടും.

തുമ്പക്കുടം, തുളസിവിത്ത് ഇവ സമം ചേര്‍ത്തരച്ച് തേനില്‍ കഴിക്കാന്‍ കൊടുത്താല്‍ കൃമിശല്യം മാറും.

തുമ്പക്കുടം ഉറങ്ങാന്‍ പോകും മുന്‍പ് കുട്ടിയുടെ ഗുദത്തില്‍ വെച്ചാല്‍ കൃമികള്‍ പുറത്തേയ്ക്ക് വരും.

ഏഴ് കൊത്തമല്ലി, ഏഴ് ആര്യവേപ്പില, ഒരു ചെറിയ കഷണം പച്ചമഞ്ഞള്‍ എന്നിവ അരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. വയറ്റിലെ അള്‍സര്‍ മാറാനും ഇത് സഹായകമാണ്.

തലവേദന ഉണ്ടാകുമ്പോള്‍ ഒരുവേരന്‍, പെരിങ്ങലം, പെരുകിലം, പെരുക്, പെരു, വട്ടപ്പെരുക് എന്നിങ്ങനെ പല പേരില്‍ അറിയപ്പെടുന്ന ചെടിയുടെ (Clerodendrum infortunatum) തളിരിലകള്‍ തൊട്ടുരിയാടാതെ പറിച്ച്, കൈവെള്ള കൊണ്ട് വെള്ളം തൊടാതെ ഞെക്കിപ്പിഴിഞ്ഞ് നീര് എടുത്ത് കാലിന്‍റെ പെരുവിരലില്‍ പുരട്ടി നിര്‍ത്തിയാല്‍ (നഖത്തില്‍ നിര്‍ത്താം) അല്‍പസമയത്തിനുള്ളില്‍ തലവേദന മാറും. വലതുവശത്താണ് വേദന എങ്കില്‍ ഇടത്തേ കാലിലും, ഇടതുവശത്താണ് വേദനയെങ്കില്‍ വലത്തേ കാലിലും ആണ് പുരട്ടേണ്ടത്. ഒരുവേരന്‍റെ നീരിന് പകരം തുമ്പ സമൂലം പിഴിഞ്ഞ നീരോ, കൃഷ്ണതുളസി ഇലയുടെ നീരോ ഉപയോഗിച്ചാലും ഫലം കിട്ടും