ഔഷധ സസ്യങ്ങള്‍


നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ‍ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്‌. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നു.

സ്വാമിജിയുടെ പ്രഭാഷണങ്ങളിലൂടെ ലഭിച്ച അറിവുളകും, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ വിവരങ്ങളില്‍ നിന്നും, മറ്റു ആയുര്‍വേദ പ്രസിദ്ധീകരണങ്ങള്‍, ഗ്രന്ഥങ്ങള്‍, ഭിഷഗ്വരന്‍മാര്‍, വൈദ്യന്‍മാര്‍ എന്നിവരിലൂടെ ലഭിച്ച രേഖകളെയും അറിവുകളെയും മറ്റും അവലംഭമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പുതിയ തലമുറക്ക്, തങ്ങളുടെ ചുറ്റുപാടുമുള്ള ഔഷധ സസ്യങ്ങളെ തിരിച്ചറിയുവാനുള്ള ചെറിയൊരു അറിവെങ്കിലും ലഭ്യമാക്കുക എന്ന ഉദേശത്തോട് കൂടിയാണ് ചില പ്രധാനപ്പെട്ട ഔഷധ സസ്യങ്ങളുടെ വിവരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നത്.

ഔഷധ സസ്യങ്ങള്‍


Image

മുക്കുറ്റി

ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ മുക്കുറ്റി കാണാവുന്നതാണ്

Image

ഉമ്മം

ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം.

Image

ആടലോടകം

ആയുർ‌വേദത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ആടലോടകം. അക്കാന്തേസീ കുടുംബത്തിൽ പെട്ട ആടലോടകം രണ്ടു തരമുണ്ട്.

Image

കറ്റാര്‍ വാഴ

അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല.

Image

പനിക്കൂർക്ക

ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക അഥവാ ഞവര. "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു.

Image

മുരിങ്ങ

ഹിമാലയത്തിന്‍റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.

Image

കയ്യോന്നി

ഉഷ്ണമേഖലയില്‍ ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി. കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു.

Image

കീഴാർനെല്ലി

സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ഇത് ഫില്ലാന്തേസീ കുടുംബത്തിലെ ഒരു അംഗമാണ്.

Image

ഉഴിഞ്ഞ

സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്.

Image

അരൂത

സംസ്കൃതത്തിൽ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ആംഗലേയ നാമം Garden Rue എന്നാണ്‌. ഈ ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്‌.

Image

ചെറൂള

കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം.

Image

ആറ്റുവഞ്ചി

നീർവഞ്ചി, പുഴവഞ്ചി, കാട്ടലരി എന്നീ പേരുകളിലും അറിയപ്പെടുന്നു. സധാരണയായി ആറ്റുതീരങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്.

Image

ചെറുവഴുതിന

ആഹാരയോഗ്യമായതും “സൊലനേസീ”കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് ചെറുവഴുതിന. ഈ ചെടിയുടെ വേര് ഫലപ്രദമായ ഔഷധമാണ്.

Image

ഇലിപ്പ

മധുരമുള്ള പൂക്കൾ ഉള്ള ഒരു ചെടിയാണ്‌ ഇലിപ്പ. വളരെയധികം ഔഷധഗുണമുള്ള ഈ സസ്യം ആയുർ‌വേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിച്ചു വരുന്നു.

Image

ഉങ്ങ്

ആയുർവേദചികിത്സയിൽ രക്തശുദ്ധിക്കും മറ്റു ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഔഷധ സസ്യമാണ് ഉങ്ങ്. പുങ്ക്, പുങ്ങ്. പൊങ്ങ് എന്നും പേരുണ്ട്.

Image

എരുക്ക്

എരുക്കിന്‍റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌.

Image

തുമ്പ

ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. പുഷ്പത്തിൽ ഒരു സുഗന്ധദ്രവ്യവും ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇലയിൽ ഗ്ലൂക്കോസൈഡ് ഉണ്ട്.

Image

തുളസി

ലാമിയേസി സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം. കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

Image

നിലപ്പന

പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുൽച്ചെടി ആണിത്. കറുതാലമൂലി, താലപത്രിക വരാഗി എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്നു.

Image

പാണൽ

എല്ലായിടത്തും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്. പലപ്പോഴും കൂട്ടമായാണ് വളരുന്നത്. ഞെട്ടില്ലാത്ത വെളുത്ത പൂക്കളാണ്. രണ്ടു മീറ്റർ വരെ ഉയരം വരുന്നു.

സ്വന്തം ആവശ്യത്തിനും, നട്ടുവളര്‍ത്തുന്നതിനുമുള്ള ഔഷധ സസ്യങ്ങള്‍
സ്വന്തം വീട്ടുവളപ്പില്‍ ഇവ ഉണ്ടെങ്കില്‍ സംരക്ഷിക്കുക. ഇല്ലെങ്കില്‍ വെച്ചു പിടിപ്പിക്കുക.

Connect Now