ദശപുഷ്പങ്ങള്‍


ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം.

Karuka

കറുക

കറുക, നിലം പറ്റി വളരുന്ന പുൽച്ചെടിയാണ്‌.ശാസ്ത്രീയ നാമം: സൈനോഡോൺ ഡാക്‌ടൈളോൺ. സംസ്കൃതത്തിൽ ശതപർവിക, ദുവ, ഭാർഗവി എന്നൊക്കെ അറിയപ്പെടുന്നു. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികൾക്ക്‌ കറുകനീര്‌ വളരെ ഫലപ്രദമാണ്‌. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകൾക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകനീർ സിദ്ധൌഷധമാണ്‌.

Cheroola

ചെറൂള

സംസ്കൃതത്തിൽ ഭദ്ര , ഭദൃക. ശാസ്‌ത്രീയ നാമം: എർവ ലനേറ്റ. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം.

Krishnakranthi

കൃഷ്ണക്രാന്തി

സംസ്കൃതത്തിൽ നീല പുഷ്‌പം , ഹരികോന്തിജ എന്നു പേര്‌. ശാസ്ത്രീയ നാമം: ഇവോൾവുലസ്‌ അൾസിനോയിഡ്‌സ്‌. നിലത്ത്‌ പടരുന്ന ഈ ചെടിയുടെ പൂക്കൾക്ക്‌ നീല നിറമാണ്‌. ജ്വര ചികിത്സയ്ക്ക്‌ ഈ സസ്യം ഉപയോഗിക്കുന്നു. പനിയുള്ളപ്പോൾ ഇടിച്ചു പിഴിഞ്ഞ നീര്‌ രണ്ടോ, മൂന്നോ ടീസ്പൂൺ കൊടുത്താൽ ആശ്വാസം കിട്ടും.

Poovankurunthal

പൂവാംകുറുന്തല്‍

പൂവാംകുരുന്നില എന്നും പേരുണ്ട്‌ -സംസ്കൃതത്തിൽ സഹദേവീ ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയ സംസകൃതത്തിൽ സഹദേവി എന്ന് പറയുന്നു. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേൾ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.

Muyalcheviyan

മുയല്‍ച്ചെവിയന്‍

സംസ്കൃതത്തിൽചിത്രപചിത്ര, സംഭാരി എന്നാണ്‌ പേര്‌. ശാസ്‌ത്രീയ നാമം: എമിലിയാ സോങ്കിഫോളിയാ. മുയലിന്റെ ചെവിയോട്‌ സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ്‌ ഈ പേര്‌ വീണത്‌. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌.

Mukkutti

മുക്കുറ്റി

സംസ്കൃതത്തിൽ ജലപുഷ്‌പം. ശാസ്‌ത്രീയ നാമം: ബയോഫിറ്റം സെൻസിറ്റിവം. മുറിവുകൾ ഉണങ്ങുന്നതിന്‌ പുറത്ത്‌ ലേപനമായി ഉപയോഗിക്കാം. അകത്തു കഴിക്കുകയും ചെയ്യാം. സമൂലം തേനിൽ ചേർത്തു കഴിച്ചാൽ ചുമ, കഫക്കെട്ട്‌ മുതലായവ ശമിക്കും.

Kayyonni

കയ്യൂന്നി

സംസ്കൃതത്തിൽ കേശ രാജ, കുന്തള വർദ്ധിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു കൈതോന്നി. ശാസ്‌ത്രീയ നാമം:എക്ലിപ്റ്റ ആൽബ. ഈർപ്പമുള്ള സ്ഥലങ്ങളിൽ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപകരിക്കും. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും അത്യുത്തമം. മുടി തഴച്ചുവളരാൻ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം.

Nilappana

നിലപ്പന

താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ ഹിന്ദിയിൽ മുസ്‌ലി എന്ന്‌ പേർ. . നെൽപാത എന്നും പേരുണ്ട്‌. ശാസ്‌ത്രീയ നാമം :കർക്കുലിഗൊ ഓർക്കിയോയിഡെസ്‌. ആയുർവേദം ഇത്‌ വാജീകരണത്തിന്‌ ഉപയോഗപ്പെടുത്തുന്നു. മഞ്ഞപ്പിത്തത്തിന്‌ മരുന്നായും ഇത്‌ ഉപയോഗിക്കുന്നു.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം.

Valli Uzhinja

വള്ളി ഉഴിഞ്ഞ

സംസ്കൃതത്തിൽ ഇന്ദ്ര വല്ലിയെന്ന്‌ പേര്‌. ശാസ്‌ത്ര നാമം:കാർഡിയോസ്‌ പെർമം ഹലികാകാബം. മുടി കൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌. സുഖപ്രസവത്തിന്‌ ഉത്തമം. മുടി കൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌.

Thiruthali

തിരുതാളി

സംസ്കൃതത്തിൽ ലക്ഷ്‌മണ എന്ന്‌ പേര്‌. ശാസ്‌ത്രീയ നാമം: ഇപോമോയിയ സെപിയാറിയ. ഈ വള്ളിച്ചെടിയിൽ പിങ്ക്‌ നിറത്തിലുള്ള പൂക്കളാണുള്ളത്‌. വന്ധ്യത , പിത്ത രോഗങ്ങൾ എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം.

ദശ പുഷ്പങ്ങളും അവയുടെ ദേവതാ സങ്കല്‍പങ്ങളും

നംബര്‍ സസ്യം ദേവത
01 കറുക ബ്രഹ്മാവ്
02 ചെറൂള യമന്‍
03 കൃഷ്ണക്രാന്തി മഹാവിഷ്ണു
04 പൂവാം കുറുന്തല്‍ ശ്രീ പാര്‍വതി
05 മുയല്‍ചെവിയന്‍ പരമശിവന്‍
06 മുക്കുറ്റി ഉണ്ണിഗണപതി
07 കഞ്ഞുണ്ണി(കയ്യോന്നി) വരുണന്‍
08 നിലപ്പന കാമദേവന്‍
09 വള്ളി ഉഴിഞ്ഞ ഇന്ദ്രന്‍
10 തിരുതാളി ഉണ്ണിക്കൃഷ്ണന്‍‍