നക്ഷത്ര വൃക്ഷങ്ങള്‍ - 10. പേരാല്‍


നക്ഷത്രം: (മകം)
ശാസ്ത്ര നാമം: Ficus benghalensis linn.
സംസ്കൃത നാമം: ന്യഗ്രോധ:, ബഹുപാദ:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : വേര്, താങ്ങുവേര്, തൊലി, മൊട്ട്, പഴം, വടക്ഷീരം(കറ)

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • ആലിന്‍റെതാങ്ങുവേരിന്‍റെഅറ്റത്തെ ഇളംവേര് അരച്ചു കൊടുത്താല്‍ നിര്‍ത്താതെ തുടരുന്ന ഛര്‍ദ്ദിക്കു് പരിഹാരമാകും.
  • വേരരച്ച് തലയില്‍ പുരട്ടിയാല്‍ മുടി വളരും.
  • പേരാലിന്‍റെവിടുവേരരച്ച് പാലില്‍ കാച്ചി കഴിച്ചാല്‍ അര്‍ശോരോഗം മാറും.