250 മണിക്കൂർ പഠിപ്പിക്കുന്ന പാരമ്പര്യ / നാട്ടുവൈദ്യ / ഗൃഹവൈദ്യ
ചികിൽസാ പദ്ധതി


1. ആമുഖം

  • ധന്വന്തര മൂർത്തി യോടുള്ള പ്രാർത്ഥന. ഗുരു പരമ്പരകളെ അനുസ്മരിക്കൽ.
  • ഇത്തരം ഒരു പഠനത്തിന്‍റെ അനിവാര്യത
  • മനുഷ്യ ശരീര വിവരണം (Anatomy, Physiology)

2. ആരോഗ്യം, ആധുനിക ചിന്ത

  • ചികിൽസാ രംഗത്തെ ആധുനികരായ ആൽബർട്ട് ഷായ്റ്റ്സർ, ഡോക്ടർ ഡേവിസ്, ഡോക്ടർ ബി. എം. ഹെഗ്ഡെ തുടങ്ങിയവർ നൽകിയ പഠനങ്ങളും അതുവഴി രോഗിയെ ബോദ്ധ്യപ്പെടുത്താനാവുന്ന ധൈര്യം നൽകാനാവുന്ന അറിവുകളും
  • 1931 ലെ നോബൽ സമ്മാന ജേതാവായ ഡോക്ടർ ഓട്ടോ മാർബർഗ്ഗിന്റെ പഠനങ്ങളും മനുഷ്യ രക്തത്തിലെ PH 7.4 ൽ നിർത്തുന്നതിന്റെ പനവും തന്മൂലം രോഗങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാമെന്നതും.
  • ഒട്ടേറെ ശാസ്ത്രകാരൻമാരും ചികിൽസകരും പറഞ്ഞിട്ടുള്ള അനുകൂല അഭിപ്രായങ്ങളുടെ വിവരണം.

3. ദശപുഷ്പങ്ങൾ

  • ദശപുഷ്പങ്ങൾ പത്തിന്‍റെയും - കറുക, മുക്കുറ്റി, വള്ളി ഉഴിഞ്ഞ, മുയൽ ചെവിയൻ, പൂവാം കുറുന്തില, ചെറൂള, വിഷ്ണുക്രാന്തി, കയ്യോന്നി, തിരുതാളി, നിലപ്പന - ഇവയുടെ വിശദമായ പഠനവും, ഇവ ഏതൊക്കെ രോഗങ്ങൾക്ക് പരിഹാരം തരുമെന്നുമുള്ള വിവരണം.
  • തെങ്ങിനെ കുറിച്ചുള്ള പഠനം - എതാണ്ട് ഇരുപതിൽ പരം രോഗങ്ങൾക്കുള്ള പരിഹാരം.

4. നക്ഷത്ര വൃക്ഷങ്ങൾ

  • അശ്വതി മുതൽ രേവതി വരെയുള്ള ജന്മനക്ഷത്രങ്ങൾ ഓരോന്നിനുമുള്ള വൃക്ഷങ്ങളും അവ കൊണ്ടുള്ള ഫലപ്രദമായ ചികിത്സാ വിധികളും.

5. വിശദമായ പഠനവും ചികിൽസാ വിധികളും

  • പ്രമേഹം
  • ഹൃദ്രോഗം
  • കാൻസർ
  • കരൾ രോഗങ്ങൾ
  • തൈറോയ്ഡ്
  • അൾസർ, അൾസറേറ്റിവ് കൊളൈറ്റിസ്
  • പലതരം ജ്വരങ്ങൾ,
  • വേരിക്കോസിൽ പ്രശ്നങ്ങൾ etc

6. ഔഷധങ്ങള്‍

  • തീപ്പൊള്ളലിനുള്ള മരുന്നുകൾ
  • ഇന്ദ്രലുപ്തം (തലയിലെ വട്ടത്തിലുള്ള മുടി കൊഴിച്ചിൽ)
  • നടുവിന് വേദന / മുട്ടുവേദന
  • നീർകെട്ടുകൾക്കുള്ള ഒഷധങ്ങൾ etc...
  • കൂടാതെ മറ്റു പല നാട്ടുവൈദ്യ ഔഷധങ്ങളുടെ പഠനങ്ങളും