നക്ഷത്ര വൃക്ഷങ്ങള്‍ - 22. എരുക്ക്


നക്ഷത്രം: (തിരുവോണം)
ശാസ്ത്ര നാമം: Calotropis Procera R.Br.
സംസ്കൃത നാമം: ക്ഷീരപര്‍ണി, മന്ദാര:, അര്‍ക
ഔഷധ യോഗ്യ ഭാഗങ്ങള്‍ : വേര്, പൂവ്, ക്ഷീരം, ഇല, വേരിന്മേല്‍ തൊലി

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • കായയില്‍ നിന്നെടുക്കുന്ന എണ്ണ ത്വക്‌രോഗങ്ങള്‍ക്കും, കൃമി, കുഷ്ഠം എന്നിവയ്ക്കും പറ്റിയ ഔഷധമാണ്.
  • വളംകടിക്ക് (കാല്‍ വിരലുകള്‍ക്കിടയില്‍ മഴക്കാലത്ത് ഉണ്ടാകുന്നത്) എരിക്കിന്‍ കറ അല്പം പുരട്ടിയാല്‍ മതി, ശമനമുണ്ടാകും.
  • ഉള്ളംകാല്‍ വേദനയ്ക്ക് തറ ചൂടാക്കി എരിക്കിലയിട്ടു ചവുട്ടി നിന്നാല്‍ മതി.

ശ്രദ്ധിക്കുക: എരിക്കിന്‍റെപാല്‍ ഉപവിഷങ്ങളില്‍ പെട്ടതാണ്.കറയിലാണ് കൂടുതല്‍ വിഷമുള്ളത്.ത്വക്കില്‍ കറ പുരണ്ടാല്‍ പൊള്ളലുണ്ടാകും. സ്റ്റീല്‍ പാത്രത്തിലായാല്‍പോലും എരിക്കിന്‍ കറ എടുത്തു വച്ചാല്‍ പാത്രം തുളഞ്ഞു പോകും.കണ്ണില്‍ വീണാല്‍ കാഴ്ചശക്തി പോകും. പത്തു ഗ്രാമില്‍ കൂടുതല്‍ ഇതു കഴിച്ചാല്‍ മാരകമാണ്.

ലിസ്റ്റിലേക്ക് തിരിച്ചു പോകുക