നക്ഷത്ര വൃക്ഷങ്ങള്‍ - 7. മുള


നക്ഷത്രം: (പുണര്‍തം)
ശാസ്ത്ര നാമം: Bambusa Arundinacea Wild
സംസ്കൃത നാമം:വംശ:, വേണു:, രുജാസഹം
ഔഷധ യോഗ്യ ഭാഗങ്ങള്‍ : തളിരില, ഇല, മുട്ട്, വേര്, മുളങ്കൂമ്പ്, മുളംകര്‍പ്പൂരം

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • മുളങ്കൂമ്പ് നല്ല ഒരു ടോണിക്കാണ്. കഫത്തെ ഇല്ലാതാക്കും. ഭക്ഷണത്തില്‍ പെടുത്തുമ്പോള്‍ ചുമയും കഫക്കെട്ടും മാറിക്കിട്ടും.
  • വിരകള്‍ നശിക്കാന്‍ മുളയിലയുടെ നീര്പാലില്‍ ചേര്‍ത്തോ,മുളങ്കൂമ്പ് ഭക്ഷണത്തോടൊപ്പമോഏതാനും ദിവസം കഴിച്ചാല്‍ മതി.
  • മുളയില അരച്ചു പുരട്ടിയാല്‍ ഭഗന്ദരത്തിന് (ഫിസ്റ്റുല) ആശ്വാസമാകും.