ക്ഷേത്രങ്ങളുടെ ചുറ്റമ്പലത്തിലൂടെയുള്ള നടപ്പും തീർത്ഥസേവയും !


പഴയ ഒട്ടുമിക്ക ക്ഷേത്രങ്ങളുടേയും മേൽക്കൂരകൾ ചെമ്പുതകിടുകൾ മേഞ്ഞവയായിരിക്കും. ഉദയസൂര്യന്‍റെ കിരണങ്ങൾ ഈ ചെമ്പുപാളികളിൽ തട്ടി പ്രതിഫലിച്ച് ക്ഷേതത്തിൽ രാവിലെ ചുറ്റുപദക്ഷിണം വെയ്ക്കുന്ന ആളിന്‍റെ ദേഹത്തു പതിക്കുന്നത് ചിലതരം ത്വക് രോഗങ്ങൾക്കും ഹൃദ്രോഗത്തിനും (പതിവിധിയായി കണ്ടുവരുന്നു. "അഞ്ജൈന' രോഗത്തിന് ഏറ്റവും ഫലപ്രദമായ പ്രതിവിധിയും ഉദയസൂര്യന്‍റെ കിരണങ്ങൾ ഏൽക്കുകതന്നെയാണ്. "സൂര്യനമസ്കാര'ത്തെപ്പറ്റി ഋഗ്വേദാദി ഗ്രന്ഥങ്ങളിൽ പോലും പറഞ്ഞിട്ടുണ്ട്. പണ്ടുകാലങ്ങളിൽ ക്ഷേത്രങ്ങളിൽ പോയി നിന്നാണ് ആളുകൾ സൂര്യനമസ്കാരം ചെയ്യാറുണ്ടായിരുന്നത്.

ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന തീർത്ഥത്തിൽ ഇട്ടിരിക്കുന്ന കറുകയും കൂവളത്തിലയും തുളസിയിലയുമൊക്കെ വളരെയേറെ ഔഷധഗുണമുള്ളവയാണ്.