സുഷുപ്തിയുടെ തലം, അനന്ന്യസാധാരണമാണ്

ജീവിതം ദുസ്സഹമാണെന്നു തോന്നുന്നുവെങ്കിൽ അതിനു കാരണം നിങ്ങളുടെ വരണ്ട വാക്കുകളാണ്

വാക്കുകൾ അപരനിൽ പോഷകമൂല്യങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിൽ അതിനർത്ഥം കെട്ടിച്ചമച്ച വാക്കുകൾ ഉപയോഗിക്കുന്നു എന്നാണ് അത് വരണ്ടവയായിരുന്നെന്ന് തിരിച്ചറിയുക. വരണ്ട വാക്കുകൾ ഭൂമിയെ ഊഷരമാക്കും. സ്ത്രീയെ വന്ധ്യയാക്കും. പുരുഷന്‍റെ ഓജസ്സിനെ ക്ഷയിപ്പിക്കും. കർമ്മ നൈപുണ്യത്തെക്കളയും. അപ്പോൾ നിങ്ങൾ മൗനം പാലിക്കുക.

വാക്കുകൾ സജീവമാകുന്നത് സുഷുപ്തിയിൽ നിന്നാണ്. ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് ദിവസവും ഉറക്കത്തിലേക്ക് പോകുമ്പോൾ പ്രാണനെ നന്നായി ശ്രദ്ധിച്ച്...."എനിക്കാവശ്യം വരുമ്പോൾ, ഞാൻ ആർജ്ജിച്ച അറിവുകളെല്ലാം എന്‍റെ ബോധത്തിൽ നിന്നും വരേണമേ.." എന്നും, ഉറങ്ങിയുണർന്നു വരുമ്പോൾ....." എന്‍റെ ജീവിതം ആനന്ദപൂർണ്ണമാവണേ.."എന്നും പ്രാണനിലേക്ക് നിർദ്ദേശം കൊടുത്താൽ ശാന്തഗംഭീരമായി ഈ മണ്ണിൽ ജീവിച്ചു മരിക്കാം.
സുഷുപ്തിയുടെ തലം, അത്രയ്ക്കനന്ന്യസാധാരണമാണ്.