ഭഗവദ് ഗീതയിലെ ശ്രദ്ധേയങ്ങളായ ചില ചിന്താശകലങ്ങൾ

ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് പറഞ്ഞുകൊടുക്കുന്നു: “നിത്യ നിരന്തരമായ സാധനാദികളിൽ നിന്നാൽ പോലും വിഷയങ്ങളിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്ന സ്വഭാവമുള്ളവയാണ് ഇന്ദ്രിയങ്ങളെങ്കിൽ യുദ്ധക്കളത്തിൽ വന്നുനിന്നാലുള്ള കഥ പറയണമോ, അർജ്ജുനാ!'' എന്നിട്ടും നാം പഠിക്കാനൊരുങ്ങുന്നു | പഠിപ്പിക്കാനൊരുങ്ങുന്നു യുദ്ധം ചെയ്ത് ശാന്തി കിട്ടുമെന്ന്!

കണ്ണന്‍റെ പാരമ്പര്യജനിതകങ്ങളിലൊന്നും യുദ്ധത്തിന്‍റെ നാദമില്ല.

ഭഗവദ് ഗീതയുടെ ലക്ഷ്യം ഏകാന്തഭക്തിയാണെന്ന കാര്യത്തിൽ എല്ലാ വ്യാഖ്യാതാക്കന്മാരും - യോജിക്കുന്നുണ്ട്. - എന്നാൽ വ്യാഖ്യാനിച്ചുവരുമ്പോൾ യുദ്ധം വലിച്ചിഴച്ചുകൊണ്ടുവരപ്പെടുകയും ചെയ്യുന്നു.

യുദ്ധോൽസുകരായ കൗരവ-പാണ്ഡവാദികളെയും യുദ്ധവിരോധിയായ ഒരു കൃഷ്ണനെയും നാം ഗീതയിൽ കാണുന്നു - ആദി മുതൽ അന്ത്യം വരെ. തന്‍റെ സുശിക്ഷിതവും സുനിശ്ചിതവുമായ സ്ഥാനത്ത് നിലകൊണ്ടുകൊണ്ട് എല്ല കല്‍മഷങ്ങളോടും എന്നും സ്നേഹത്തോടും ഉദാരതയോടും മാത്രം പ്രതികരിക്കുന്ന ഒരു കണ്ണൻ!

ദുര്യോധനനിൽ നിന്ന്, ദ്രോണരിൽ നിന്ന്, കർണ്ണനിൽ നിന്ന്, കൃപരിൽ നിന്ന്, അശ്വത്ഥാമാവിൽ നിന്ന്, യുധിഷ്ഠിരനിൽ നിന്ന്, ഭീഷ്മരിൽ നിന്ന് ഒക്കെ കൃഷ്ണനിലേയ്ക്കുള്ള യാത്രതന്നെയല്ലേ ഭഗവദ് ഗീത? എത്രമാത്രം അകലെയാണ് നാമെല്ലാം കൃഷ്ണനിൽ നിന്ന്! ഭീഷ്മരും കൃഷ്ണനും തമ്മിലുള്ള അകലം തന്നെ വളരെ വലുതാണ്. ഒരു -- മഹായുദ്ധത്തിന്‍റെ അന്ത്യത്തിൽ ശരശയ്യയിൽ വെച്ചുമാത്രമാണ് ഭീഷ്മർ ആ കൃഷ്ണപാദങ്ങളിലേയ്ക്ക് ശിരസ്സർപ്പിക്കാൻ തയ്യാറാകുന്നത്!''

കൃഷ്ണൻ എന്ന ശബ്ദത്തിന് ആകർഷിക്കുന്നവൻ എന്നാണർത്ഥം. എന്നാൽ എക്കാലത്തെയും - യുദ്ധത്തിന്‍റെ ഭീകരരൂപമായ ഭീഷ്മൻ എന്ന ശബ്ദത്തിന് ഭീഷണം | ദാരുണം എന്നൊക്കെയാണ് അർത്ഥം പറയാവുന്നത്.

കർണ്ണന്‍റെ മാതൃത്വവും പിതൃത്വവും - ചോദ്യം ചെയ്യപ്പെട്ടപ്പോൾ വിവാഹമെന്ന ഒരു മനുഷ്യബന്ധിത നിബന്ധനയാൽ രംഗത്തെത്തിയ തന്‍റെ പാണ്ഡവസഹോദരന്മാർ അഞ്ചു പേരുടെയും സ്ഥിതി കര്‍ണ്ണന്‍റെതിൽ നിന്ന് ഭിന്നമല്ലെങ്കിലും ചോദ്യം ചെയ്യപ്പെടുന്നില്ല എന്ന - സത്യം മഹാഭാരതത്തിലൂടെ വ്യാസൻ നമുക്കു തരുന്നുണ്ട്. ഭാരത സ്ത്രീത്വത്തോട് അദ്ദേഹം നടത്തുന്ന ഒരഭ്യർത്ഥനയും അതിലുണ്ട്. “ കുഞ്ഞ, നിന്‍റെയും, നിന്‍റെ സന്താനത്തിന്‍റെയും ജീവിതം - ശാപഗ്രസ്തമാകാതിരിക്കാൻ സമൂഹം ഏൽപിച്ച ഒരു വിവാഹത്തിനു - മുൻപ് ഒരു സന്തതിയെ നിനക്ക് പ്രസവിച്ചുവളർത്തേണ്ടിവരരുത്.''

ഈ ലോകത്ത് പ്രജാസന്തതിയുണ്ടാകുന്നത് പ്രേമപഹർഷത്തിൽ നിന്നു മാത്രമേ ആകാവൂ എന്നും അല്ലാത്തപക്ഷം ജനിക്കുന്നവർ കാമജന്മാരായിരിക്കും എന്നും അവർ പരമ്പരയെ പോലും നശിപ്പിക്കുമെന്നും സ്വന്തം ചരിത്രമെഴുതി ലോകത്തെ പഠിപ്പിച്ച ഗുരുവാണ് വ്യാസൻ. ബീജാണ്ഡസംയോഗത്തിൽ അവയുടെ പരിശുദ്ധിയുടെ പ്രാധാന്യം ജനിക്കുന്ന കുഞ്ഞിന്‍റെ സ്വഭാവത്തിൽ എത്രമാത്രം നിർണ്ണായകമാണെന്ന് - ആധുനിക ശാസ്ത്രത്തെയും അതിജീവിക്കുന്ന അറിവ് വ്യാസൻ -- നേടിയിരുന്നു എന്ന് പറയേണ്ടിവരും.

ഒരു കാമവും അതിന്‍റെ ആവിർഭാവചിന്തയിൽ ഉണർത്തുന്ന് ഭാവഗാംഭീര്യവും സുഖവും അതിന്‍റെ നേട്ടത്തിൽ ഉണ്ടാകുന്നില്ല. മഹാഭാരതം പഠിപ്പിക്കുന്ന ഏറ്റവും വലിയ സന്ദേശമാണിത്. എന്തിനുവേണ്ടിയായിരുന്നു ഈ മഹായുദ്ധമെന്നും യുദ്ധത്തിന്‍റെ പരിണതി എന്തായിരുന്നെന്നും അന്വേഷിക്കുന്നവർക്കു മനസ്സിലാകും. വാർധക്യത്തിലേക്ക് എത്തുംവരെ അന്തർസംഘർഷവുമായി നടന്ന പാണ്ഡവ മനസ്സുകൾ, അന്തർസംഘർഷത്തെ ബാഹ്യ സംഘർഷമാക്കി, സാമാജിക സംഘർഷമാക്കി നടത്തിയ യുദ്ധത്തിൽ നിന്നും നേടിയ രാജ്യം വലിച്ചെറിഞ്ഞ് മഹാപ്രസ്ഥാനത്തിന് പോകാനാണ് ഈ യുദ്ധം പ്രയോജനപ്പെട്ടതെന്ന്...

പക മുഴുത്തു നിൽക്കുന്നവനെങ്ങനെ ഭഗവദ് ഗീത ഉൾക്കൊള്ളാനാവും?
സർവഥാ പക മുഴുത്ത ഒരാചാര്യനിൽ നിന്ന് - പക മുഴുത്ത ഒരു ദ്വിജനിൽ നിന്ന് - കൈമാറിക്കിട്ടുന്ന വിദ്യയും പകയുടേതു മാത്രമായിരിക്കും; അഹിംസയുടേതാവില്ല. അക്കാരണത്താൽത്തന്നെ നീണ്ടകാലത്തെ ദ്രോണശിക്ഷണത്തിലൂടെ വളർന്നുവന്ന ഒരു അർജ്ജുനന് ഭഗവദ് ഗീത കേട്ടിട്ടും അതുൾക്കൊണ്ട് പ്രവർത്തിക്കാനാവാതെ പോയത് സ്വാഭാവികമാണ്.

അർജ്ജുനനെ നിമിത്തമാക്കി വരും തലമുറയെ മുഴുവനും ലക്ഷീകരിച്ച് - ഭഗവദ് ഗീത ഉപദേശിച്ചു എന്നാണ് നാം പഠിക്കുന്നതും നമ്മെ പഠിപ്പിക്കുന്നതും. വാസ്തവത്തിൽ അത് പൂർണ്ണമായും ശരിയാണോ?
സർവ്വായുധസജ്ജീകരണങ്ങളുമായി യുദ്ധത്തിനു തയ്യാറെടുത്തു വന്നിരിക്കുന്ന സമസ്തരും വികാരവാന്മാരായാണ് എത്തിയിരിക്കുന്നത്. അവർക്കിടയിൽ വിചാരവാനായി, ആയുധമൊന്നും - എടുക്കാതെ വെള്ളകളായ കുതിരകളെ - ശാന്തിയുടെ ചിഹ്നമെന്നു പറയാവുന്ന കുതിരകളെ - തെളിച്ചുകൊണ്ട് തന്‍റെ പാഞ്ചജന്യമെന്ന ശംഖിന്‍റെ ധ്വനി മുഴക്കി നില്ക്കുന്ന ഒരേയൊരാളും ! കൃഷ്ണൻ ഒരു കാലത്തും യുദ്ധത്തിന്‍റെ വക്താവോ പ്രയോക്താവോ ആയി അറിയപ്പെട്ടിട്ടുള്ള ആളല്ല. 18 അദ്ധ്യായങ്ങളിലൂടെ ലഭ്യമായ ഗീതയിലെ 700 ശ്ലോകങ്ങളിലൊന്നിൽപോലും യുദ്ധവർണ്ണനയൊട്ടുമില്ലതാനും. തന്‍റെ ശിഷ്യനും സഖിയുമൊക്കെയായ അർജ്ജുനന് ഒരു യുദ്ധതന്ത്രവും കൃഷ്ണൻ പറഞ്ഞുകൊടുക്കുന്നില്ല എന്നതിലപ്പുറം ശാന്തിയ്ക്കുള്ള വഴികൾ വ്യക്തതയോടെ പറഞ്ഞുകൊടുക്കുന്നുമുണ്ട്. ചുരുക്കത്തിൽ യുദ്ധരംഗത്ത് നിൽക്കുമ്പോഴും ഭഗവാന്‍റെ മനസ്സ് - സാന്ദീപനിമഹർഷിയുടെ ആശ്രമവാടിയിൽ നിൽക്കുന്നതിന് തുല്യമാണ് എന്നു കാണാൻ വിഷമമില്ല. ഇനി അർജ്ജനമനസ്സിനെ നോക്കാം. യുദ്ധരംഗത്തെത്തി യുദ്ധാരംഭം കഴിഞ്ഞ് അസ്ത്രശസ്ത്രങ്ങൾ ഇരുകൂട്ടരും പായിച്ചു തുടങ്ങിയപ്പോൾ വിജ്രംഭിതവീര്യനായി യുദ്ധത്തിനു തയ്യാറെടുത്തുനിന്ന അർജ്ജുനന് ആത്മബോധത്തിന്‍റെ ഒരു മിന്നലാട്ടം ഹൃദ്പദ്മത്തിലുദിച്ചപ്പോഴാണ് ആ യുദ്ധം വലിച്ചെറിഞ്ഞ് ശാന്തിക്കായി ചെയ്യേണ്ട ഉപദേശങ്ങളിലേയ്ക്ക് ശ്രദ്ധ പോകുന്നത്. വിരാടരാജ്യാതിർത്തിയിൽ വച്ച് ഒറ്റയ്ക്ക് ഭീഷ്മദ്രോണ കർണദുരോധനാദികളെ ഭയപ്പെടുത്തി ഓടിച്ച അതേ അർജ്ജുനന് ഭയമുണ്ടായി എന്നോ തളർച്ചയുണ്ടായി എന്നോ മഹാഭാരതത്തിൽ ഒരിടത്തും പറഞ്ഞിട്ടുമില്ല.