നക്ഷത്ര വൃക്ഷങ്ങള്‍ - 9. നാഗമരം


നക്ഷത്രം: (ആയില്യം)
ശാസ്ത്ര നാമം: Messua Nagassarium, Kostrem Mesua Ferrea Linn
സംസ്കൃത നാമം: നാഗകേസര:, നാഗപുഷ്പ:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : പൂവ്, കായ, തൊലി, വേര്‌

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • കായയില്‍ നിന്നും എടുക്കുന്ന എണ്ണ ത്വക്ക്‌രോഗത്തിന് (ശ്വിത്രം) ഫലപ്രദമാണ്.
  • എക്കിട്ടത്തിന് (എക്കിള്‍) നാഗകേസരം കല്‍ക്കണ്ടവും തേനും ചേര്‍ത്തു കൊടുത്താല്‍ മതി (സു.സം.ചി.:14/210).
  • ചൊറിച്ചില്‍ മാറ്റാന്‍ കുരുവില്‍നിന്നെടുക്കുന്ന എണ്ണ ഉത്തമമാണ്.