നക്ഷത്ര വൃക്ഷങ്ങള്‍ - 2. നെല്ലി


നക്ഷത്രം: (ഭരണി)
ശാസ്ത്ര നാമം: Phyllanthus Embilica Linn
സംസ്കൃത നാമം: ആമലകി, ധാത്രി
ഔഷധ യോഗ്യ ഭാഗങ്ങള്‍ : ഇല, കായ, കുരു, പൂവ്, കറ, തൊലി

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • തലവേദന മാറാന്‍ പുളിച്ചമോരില്‍ നെല്ലിക്കയരച്ചു പുരട്ടിയാല്‍ മതി.
  • നെല്ലിയുടെ പൂവ് ജ്വരനാശക / അണുനാശക ഗുണങ്ങളുള്ളതാണ്.
  • പ്രമേഹവും ജ്വരവും ശമിക്കാന്‍ നെല്ലിയുടെ കുരു കഷായം വെച്ച് കഴിച്ചാല്‍ മതി.

ശ്രദ്ധിക്കുക: ഉപ്പൊഴികെയുള്ള എല്ലാ രസങ്ങളും നെല്ലിക്കയിലുണ്ട്. അതുകൊണ്ട് ശരീരത്തിനുവേണ്ട എല്ല രസങ്ങളും കിട്ടാന്‍ നെല്ലിക്ക ഉപ്പുചേര്‍ത്തു കഴിച്ചാല്‍ മതി.

ലിസ്റ്റിലേക്ക് തിരിച്ചു പോകുക