ലളിത സഹസ്ര നാമം

ആയുര്‍വേദത്തിന്‍റെ ദൈവവിപാശ്രയം മന്ത്രശരീരത്തെ ആസ്പദമാക്കിയുള്ളതാണ്. മന്ത്രം ആയുര്‍വേദചികിത്സയുടെ ഭാഗമാണ്. ഭൂമിയിലുണ്ടാകാവുന്ന സകലരോഗങ്ങളെയും ധാത്വര്‍ത്ഥനിര്‍ദ്ദേശത്തില്‍പ്പെട്ട ധാതുക്കളെ അവലംബമാക്കി ഒരു ചികിത്സാപദ്ധതി രൂപപ്പെടുത്തി അതിനെ സംക്ഷിപ്തരൂപത്തില്‍ ആയിരം മന്ത്രങ്ങളില്‍ സന്നിവേശിപ്പിച്ചു കൊണ്ടാണ് ലളിതാപരമേശ്വരിയുടെ ആകാരവര്‍ണ്ണനയേയും രോഗവര്‍ണ്ണനയേയും ചികിത്സാവര്‍ണ്ണനയേയും സ്വസ്ഥവൃത്തിയെയും അത് ഉപലബ്ധമാക്കുന്ന ആനന്ദത്തെയും സര്‍വ്വോപരി മോക്ഷത്തെയും സഹസ്രനാമത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
ലളിതാസഹസ്രനാമത്തിന് ഒരു വേറിട്ട പഠനം.
തിരുവാലത്തൂര്‍ ശ്രീ രണ്ടുമൂര്‍ത്തി ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നടന്ന പഠനശിബിരം

( 04 videos )